
കോന്നി: മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി ചിറ്റൂർ മുക്കിനു സമീപം മേപ്രത്ത് വീട്ടിൽ ബാലചന്ദ്രനെ(മത്തായി – 50)യാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : എൻട്രി ലെവൽ സി സീരീസ് സ്മാർട്ട്ഫോണുമായി നോക്കിയ എത്തി, വിലയും സവിശേഷതയും അറിയാം
ഇന്നലെ പുലർച്ചെ ഇളകൊള്ളൂർ കളർനിൽക്കുന്നതിൽ രാജന്റെ വീട്ടുപറമ്പിലെ കിണറ്റിൽ ആണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാജന്റെ മാതാവ് ചെറുപെണ്ണിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായാണ് ബാലചന്ദ്രൻ പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാവിലെ വീട്ടുകാർ വെള്ളം എടുക്കാനായി എത്തിയപ്പോഴാണ് കിണറ്റിനുള്ളിൽ മൃതദേഹം കണ്ടത്.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കൾക്ക് വീട്ടു നൽകും. അച്ഛൻ: പപ്പു. മാതാവ്: കുട്ടി. ഭാര്യ: ഷിജി, മക്കൾ: അമ്പാടി, അമന.
Post Your Comments