
ചിറ്റൂർ: കന്നാസിൽ സൂക്ഷിച്ച സ്പിരിറ്റ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂർ ഗോപാലപുരം പാതയിൽ വളവുപാലത്തിന് സമീപം റോഡരികിൽനിന്നാണ് സ്പിരിറ്റ് കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. വളവുപാലത്തിന് സമീപമുള്ള കെ.എസ്.ഇ.ബി ട്രാൻസ്ഫോമറിന് പുറകിലെ ചെടികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കന്നാസ് കണ്ടെത്തിയത്. ഇത് കണ്ട നാട്ടുകാർ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു.
Read Also : ആൻഡ്രോയിഡിനെ വെല്ലാൻ ബദൽ മാർഗ്ഗവുമായി ഇന്ത്യയെത്തുന്നു, പുതിയ ഒഎസ് ഉടൻ അവതരിപ്പിച്ചേക്കും
33 ലിറ്റർ സ്പിരിറ്റാണ് കണ്ടെത്തിയത്. എക്സൈസ് സി.ഐ അഭിദാസന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ജിഷു ജോസഫ്, സി.ഇ.ഒമാരായ ശ്രീധരൻ, മാസിലാമണി, ഡ്രൈവർ വിനീഷ് എന്നിവർ സ്ഥലത്തെത്തി സ്പിരിറ്റ് കസ്റ്റഡിയിലെടുത്തു.
ഇതിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കിയതായും സമീപത്തെ സി.സി.ടി.വികൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരുന്നതായും എക്സൈസ് സി.ഐ പറഞ്ഞു.
Post Your Comments