Latest NewsCricketNewsSports

മുന്‍ കാമുകിയുമായി രഹസ്യബന്ധം: മൈക്കല്‍ ക്ലാര്‍ക്കിന് കാമുകിയുടെ മർദ്ദനം

സിഡ്നി: മുന്‍ കാമുകിയുമായി രഹസ്യബന്ധം തുടരുന്നുവെന്നതിന്‍റെ പേരില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന് കാമുകി ജേഡ് യാര്‍ബോയുടെ മർദ്ദനം. ഈ മാസം 10നാണ് സംഭവം. നൂസാ കാര്‍ പാര്‍ക്കില്‍വെച്ചാണ് വാക്കുതര്‍ക്കത്തിനൊടുവില്‍ കാമുകി ക്ലാര്‍ക്കിനെ തല്ലിയത്. സഹോദരന്‍ കാള്‍ സ്റ്റെഫാനോവിച്ചും ഈ സമയം ജേഡ് യാര്‍ബോക്ക് ഒപ്പമുണ്ടായിരുന്നു.

മുന്‍ കാമുകിയായ പിപ് എഡ്വേര്‍ഡ്സുമായി മൈക്കല്‍ ക്ലാര്‍ക്ക് ഇപ്പോഴും രഹസ്യബന്ധം തുടരുന്നതിനെച്ചൊല്ലിയായിരുന്നു ഇരുവരും കലഹിച്ചത്. ആരോപണം ആദ്യം നിഷേധിച്ച ക്ലാര്‍ക്കിന് മുമ്പില്‍ ജേഡ് മെസേജുകള്‍ അടക്കമുള്ള തെളിവുകള്‍ നിരത്തിയതോടെയാണ് കലഹം അടിയായി മറായിത്.

ക്ലാര്‍ക്കും ജേഡും സഹോദരന്‍ സ്റ്റെഫാനോവിച്ചും കാമുകിയും ചേര്‍ന്ന് അത്താഴവിരുന്നില്‍ പങ്കെടുക്കവെ മുന്‍ കാമുകിയുടെ പേര് പറഞ്ഞ് ഇരുവരും തര്‍ക്കിക്കുകയായിരുന്നു. ആരോപണങ്ങള്‍ ക്ലാര്‍ക്ക് നിഷേധിച്ചതോടെ പ്രകോപിതയായ ജേഡ് നിരവധി തവണ ക്ലാര്‍ക്കിന്‍റെ മുഖത്തടിച്ചു.

Read Also:- സ്വന്തം വാഹനങ്ങളില്‍ കേരള സ്റ്റേറ്റ് ബോര്‍ഡ് വയ്ക്കാന്‍ അനുവദിക്കണമെന്ന സമ്മര്‍ദ്ദം ശക്തമാക്കി സര്‍വീസ് സംഘടനകള്‍

ഇതിന്‍റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ കാലില്‍ പരിക്കേറ്റ മുടന്തി നടക്കുന്ന ക്ലാര്‍ക്കിനെയും പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം. അതേസമയം, സംഭവത്തില്‍ മൈക്കല്‍ ക്ലാര്‍ക്ക് പിന്നീട് മാപ്പു പറഞ്ഞു. ഇത്തരമൊരു സംഭവം ഒരു പൊതുസ്ഥലത്ത് വെച്ച് ഉണ്ടാവാന്‍ പാടില്ലായിരുന്നുവെന്നും സംഭവിച്ചതിന്‍റെയെല്ലാം ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും ക്ലാര്‍ക്ക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button