തിരുവനന്തപുരം: പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സർവ്വീസ് സംബന്ധമായ പരാതികൾ നൽകുന്നതിന് പ്രത്യേക സംവിധാനം നിലവിൽ വന്നു. പോലീസിന്റെ വെബ് അധിഷ്ഠിത ഫയലിംഗ് സംവിധാനമായ iAPS (ഇന്റേണൽ അഡ്മിനിസ്‌ട്രേറ്റീവ് പ്രോസസിംഗ് സിസ്റ്റം)ൽ പുതുതായി ചേർത്ത ഗ്രിവൻസസ് എന്ന മെനുവിലൂടെ പോലീസ് ഉദ്യോഗസ്ഥർക്ക് പരാതികൾ മേലുദ്യോഗസ്ഥർക്ക് നേരിട്ട് സമർപ്പിക്കാം.
Read Also: ആഗോള വിപണി കീഴടക്കാൻ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ എത്തും, സവിശേഷതകൾ അറിയാം
ശമ്പളം, പെൻഷൻ, അച്ചടക്ക നടപടി, ശമ്പള നിർണ്ണയം, വായ്പകൾ, അവധി, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, സീനിയോറിറ്റി, സർവ്വീസ് സംബന്ധമായ മറ്റ് കാര്യങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ ഇതിലൂടെ നൽകാം. ഇത്തരത്തിൽ ലഭിക്കുന്ന പരാതികളിൽ സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച വിവരങ്ങളും ഈ സംവിധാനത്തിലൂടെ ഉടനടി അറിയാനാകും. പോലീസ് ഉദ്യോഗസ്ഥർക്ക് നിലവിലുളള iAPS അക്കൗണ്ട് ലോഗിൻ ചെയ്ത് പേഴ്‌സൺ മെനു ക്ലിക്ക് ചെയ്ത് ഗ്രിവൻസസ് സംവിധാനം ഉപയോഗിക്കാം.
ജില്ലാ പോലീസ് ഓഫീസുകളിൽ മാനേജർമാരും മറ്റ് പോലീസ് ഓഫീസുകളിൽ സമാനറാങ്കിലെ ഉദ്യോഗസ്ഥരും ഗ്രിവൻസസ് സംവിധാനത്തിന്റെ മേൽനോട്ടം നിർവ്വഹിക്കും.
Post Your Comments