തിരുവനന്തപുരം: യുവസംവിധായക നയന സൂര്യയുടെ മരണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം നാളെ മുതൽ നേരിട്ട് മൊഴിയെടുപ്പ് ആരംഭിക്കും. സാക്ഷികൾക്കും ആദ്യം കേസ് അന്വേഷിച്ച പൊലീസുകാർക്കും ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. സംഭവം നടന്ന് നാല് വർഷം പിന്നിട്ടതിനാൽ തെളിവ് ശേഖരണം ഉൾപ്പടെ കഠിനമെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ. പുരുഷന്മാരെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്കു വിളിച്ചു വരുത്തിയും സ്ത്രീകളെ നേരിൽ ചെന്ന് കൊണ്ടുമാണ് മൊഴി ശേഖരിക്കുന്നത്. രാസപരിശോധന ലബോറട്ടറിയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആദ്യ ഘട്ട വിവര ശേഖരണത്തിന്റെ ഭാഗമായി അന്വേഷണ സംഘം നയനയെ മരിച്ച നിലയിൽ കണ്ടെത്തിയ ആൽത്തറയിലെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഡിസിആർബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ല.
Post Your Comments