മങ്കൊമ്പ്: വിവാഹ വീട്ടിലേക്കു പോയി മടങ്ങുന്നതിനിടെ കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തി. നെടുമുടി പഞ്ചായത്ത് മൂന്നാം വാർഡ് ചേന്നംകരി തുണ്ട്പറമ്പിൽ വാസപ്പന്റെ മകൻ ടി.വി. ദാസാ(51)ണ് മരിച്ചത്.
Read Also : പാതാളത്തവള കേരളത്തിന്റെ ഔദ്യോഗിക തവള: പ്രഖ്യാപനം ഉടൻ
വീടിനു സമീപത്തെ പമ്പയാറ്റിൽ നിന്നും വ്യാഴാഴ്ച രാവിലെ 9.45 ഓടെയാണ് മൃതദേഹം കണ്ടെടുത്തത്. ബുധനാഴ്ച വീടിനു സമീപത്തെ വിവാഹവീട്ടിലേക്കു പോയ ദാസ് രാത്രി എട്ടോടെ അവിടെ നിന്നു വീട്ടിലേക്കു മടങ്ങിയിരുന്നു. വീട്ടിലെത്താതിരുന്നതിനെ തുടർന്ന്, നടത്തിയ തിരച്ചിലിൽ സ്ഥലത്തു നിന്നു ദാസിന്റെ ചെരിപ്പും മൊബൈൽ ഫോണും കണ്ടെടുത്തിരുന്നു.
വ്യാഴാഴ്ച രാവിലെ ഫയർഫോഴ്സ് സംഘം നടത്തിയ തെരച്ചിലിനൊടുവിൽ ആറ്റിൽ നിന്നു മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കാൽവഴുതി വീണതിനെത്തുടർന്ന് മുങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംസ്കാരം നടത്തി. മാതാവ്: പരേതയായ മാധവി. ഭാര്യ: ഷൈല. മക്കൾ : അമൻ ദാസ്, കൃപാദാസ്.
Post Your Comments