Latest NewsKeralaNews

കോഴിക്കോട് വീണ്ടും വൻ ലഹരി മരുന്ന് വേട്ട: മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: വില്‍പ്പനക്കായി കൊണ്ടുവന്ന 84 ഗ്രാം എംഡിഎംഎയും 18 ഗ്രാം ഹാഷിഷുമായി മൂന്നു പേർ പിടിയില്‍. മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം  വില്‍ക്കാന്‍ വേണ്ടിയാണ് പ്രതികള്‍ മയക്കുമരുന്ന് കൊണ്ട് വന്നത്. സംഭവത്തില്‍, പയ്യാനക്കൽ സ്വദേശികളായ തിരുത്തിവളപ്പ് അബ്ദുൽനാസർ (36),പണ്ടരത്ത് വളപ്പ് ഷറഫുദ്ധീൻ (37), തിരുത്തിവളപ്പ് ഷബീർ (36) എന്നിവരെ കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്),  സബ് ഇൻസ്‌പെക്ടർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേര്‍ന്ന് പിടികൂടി.

ട്രെയിനിൽ നിന്നിറങ്ങിയ പ്രതികളുടെ  സോക്സിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.

ഇവർ കുളു, മണാലി വിനോദ യാത്രകൾ സംഘടിപ്പിക്കുകയും അതിലൂടെ യുവതികൾ ഉൾപ്പടെയുള്ള അനുയോജ്യരായ യാത്രക്കാരെ കണ്ടെത്തി കാരിയർമാരായി ഉപയോഗിച്ച് ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കടത്തുകയായിരുന്നു പതിവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button