അബുദാബി: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ യുഎഇയിലെത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് അദ്ദേഹം യുഎഇയിലെത്തിയത്. ശനിയാഴ്ച്ച് അദ്ദേഹം യുഎഇയിൽ നിന്നും മടങ്ങും.
കഴിഞ്ഞ ദിവസം ദുബായിലെത്തിയ വി മുരളീധരനെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, സിദ്ധാർഥ കുമാർ ബറേലി സ്വാഗതം ചെയ്തു. പിന്നീട് അബുദാബിയിലെത്തിയ മുരളീധരൻ യുഎഇ സഹിഷ്ണത കാര്യമന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തി. യുഎഇയിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിൽ സമാധാനപരവും, ഊർജ്ജസ്വലമായതുമായ ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനെ വി മുരളീധരൻ പ്രശംസിച്ചു. യു എ ഇ നീതിന്യായ വകുപ്പ് മന്ത്രി അബ്ദുല്ല അൽ നുഐമിയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. യുഎഇയിലെ പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനും, നിയമകാര്യങ്ങളിൽ മികച്ച രീതിയിലുള്ള സഹകരണം ഉറപ്പ് വരുത്തുന്നതിനുമുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന്റെ വിവിധ വശങ്ങളെക്കുറിച്ചും കൂടിക്കാഴ്ച്ചയിൽ ചർച്ച നടന്നു.
Read Also: കുട്ടികൾക്കായുള്ള എല്ലാ സർക്കാർ ഹോമുകളിലും കളിക്കളം ഈ വർഷമെന്ന് മന്ത്രി വീണാ ജോര്‍ജ്
Post Your Comments