IdukkiKeralaNattuvarthaLatest NewsNews

വരുമാന സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങി : ഇടുക്കി തഹസില്‍ദാർ വിജിലൻസ് പിടിയിൽ

വരുമാന സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയതിന് ഇടുക്കി തഹസില്‍ദാർ ജയേഷ് ചെറിയാനെ ആണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്

മൂന്നാര്‍: ഇടുക്കിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാർ വിജിലന്‍സ് പിടിയിൽ. വരുമാന സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയതിന് ഇടുക്കി തഹസില്‍ദാർ ജയേഷ് ചെറിയാനെ ആണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. 10,000 രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. പിടിയിലായ തഹസല്‍ദാറെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയില്‍ ഹാജരാക്കും.

Read Also : കാ​ണാ​താ​യ ഗൃ​ഹ​നാ​ഥനെ ആ​റ്റി​ൽ മരിച്ച നിലയിൽ കണ്ടെത്തി

ഇന്നലെ രാത്രിയാണ് ജയേഷ് ചെറിയാനെ വിജിലന്‍സ് കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്. വിദേശ ജോലിക്കായി വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിച്ച കാഞ്ചിയാര്‍ സ്വദേശിയോടാണ് പ്രതി കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി നല്‍കിയില്ലെങ്കില്‍ വിദേശത്ത് പോകാനാവില്ലെന്നായിരുന്നു തഹസില്‍ദാരുടെ വെല്ലുവിളി. ഒടുവില്‍ കാഞ്ചിയാര്‍ സ്വദേശി കോട്ടയം വിജിലന്‍സ് എസ്പിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന്, കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം ജയേഷ് ചെറിയാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ രാത്രി കട്ടപ്പനയിലെ വീട്ടില്‍നിന്നുമാണ് ജയേഷിനെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button