ചിങ്ങവനം: മരുന്ന് വാങ്ങാന്‍ മകന്റെ കൂടെ ബൈക്കിൽ പോയ വീട്ടമ്മ ടോറസ് ലോറിക്കടിയില്‍പെട്ടു മരിച്ചു. കുഴിമറ്റം, നെല്ലിക്കല്‍, കാവാട്ട്, രാജുവിന്റെ ഭാര്യ അശ്വതി(49) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 5.30-ന് പരുത്തുംപാറ ഞാലിയാകൂഴി റൂട്ടില്‍ വെള്ളൂത്തുരുത്തി, പാറക്കുളം കവലയ്ക്ക് സമീപമാണ് സംഭവം. പനി ബാധിച്ചതിനെത്തുടർന്ന് ഇളയ മകനുമൊത്ത് ഞാലിയാകുഴിയിലുള്ള ഡോക്ടറുടെ അടുത്തേയ്ക്ക് പോകുമ്പോള്‍ എതിരേ വന്ന ടോറസ് ലോറിയില്‍ തട്ടി അശ്വതി റോഡിലേക്ക് വീഴുകയായിരുന്നു. റോഡിലേക്ക് വീണ അശ്വതിയുടെ തലയിലൂടെ ടോറസ് കയറിയിറങ്ങുകയായിരുന്നു.
Read Also : വ്യോമയാന മേഖലയിൽ കൂടുതൽ സ്വകാര്യ നിക്ഷേപം നടത്തും, പുതിയ നീക്കവുമായി കേന്ദ്രം
സംഭവസ്ഥലത്ത് വെച്ച് തന്നെ അശ്വതി മരിച്ചിരുന്നു. സംഭവത്തില്‍ ചിങ്ങവനം പൊലീസ് കേസെടുത്തു. മൃതദേഹം ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന്, ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റ മകന് വിഷ്ണുരാജിനെ പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മകന്: വിശാഖ് രാജ്. മരുമകള്‍: ഇന്ദു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Post Your Comments