ThrissurLatest NewsKeralaNattuvarthaNews

മയക്കുമരുന്ന് കൈവശം വെച്ച കേസ് : യുവാവിന് 16 വർഷം കഠിന തടവും ഒന്നര ലക്ഷം പിഴയും

പൊയ്യ വടക്കേ പൂപ്പത്തി ഏരിമൽ അക്ഷയിനെയാണ് (25) കോടതി ശിക്ഷിച്ചത്

തൃശൂർ: എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ്, ഫെറ്റമിൻ കഞ്ചാവ് എന്നിവ കൈവശം വെച്ച കേസിൽ യുവാവിന് 16 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പൊയ്യ വടക്കേ പൂപ്പത്തി ഏരിമൽ അക്ഷയിനെയാണ് (25) കോടതി ശിക്ഷിച്ചത്. തൃശൂർ ഒന്നാം അഡീഷനൽ ജില്ല ജഡ്ജ് പി.എൻ. വിനോദ് ആണ് ശിക്ഷ വിധിച്ചത്.

Read Also : ധോണിയിലെ പിടി 7നെ പിടികൂടുന്നതിനായുള്ള ദൗത്യം തുടങ്ങി

2021 ഡിസംബർ 17-ന് ആണ് കേസിനാസ്പദമായ സംഭവം. രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകൾ പിടിച്ചെടുത്തത്. ബാഗിൽ ഒളിപ്പിച്ച രീതിയിൽ കഞ്ചാവും ഗുളിക രൂപത്തിലുള്ള 10.16 ഗ്രാം എം.ഡി.എം.എ, സ്റ്റാമ്പ് രൂപത്തിൽ രണ്ട് ഗ്രാം എൽ.എസ്.ഡി, ക്രിസ്റ്റൽ രൂപത്തിലുള്ള 6.17 ഗ്രാം മെറ്റാഫെറ്റമിൽ എന്നീ നിരോധിത ലഹരി മരുന്നുകളും ആണ് കണ്ടെത്തിയത്.

പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. വിചാരണ തടവുകാരനായാണ് കേസ് നടന്നത്. പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ.ബി. സുനിൽ കുമാർ, ലിജി മധു എന്നിവർ കോടതിയിൽ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button