ട്വിറ്ററിന്റെ സാൻഫ്രാൻസിസ്കോ ഓഫീസിലെ വിവിധ സാധനങ്ങൾ ലേലത്തിൽ വിൽപ്പന നടത്തിയിരിക്കുകയാണ് ഇലോൺ മസ്ക്. ഓൺലൈൻ ലേലത്തിലൂടെയാണ് വിവിധ സാധനങ്ങൾ വിറ്റഴിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ഇലക്ട്രോണിക്സ്, ഫർണിച്ചറുകൾ തുടങ്ങി അടുക്കള സാമഗ്രികൾ ഉൾപ്പെടെ 600 -ലധികം ഇനങ്ങളാണ് ലേലത്തിൽ വിറ്റത്. ഹെറിറ്റേജ് ഗ്ലോബൽ പാർട്ണേഴ്സ് ഇങ്കാണ് ലേലം സംഘടിപ്പിച്ചത്. 27 മണിക്കൂർ നീണ്ടുനിന്ന ലേലത്തിലൂടെ മസ്ക്കിന് സ്വന്തമാക്കാൻ സാധിച്ചത് കോടിക്കണക്കിന് ഡോളറാണ്.
ഇത്തവണ ഏറ്റവും കൂടുതൽ ശ്രദ്ധ ആകർഷിച്ചത് ട്വിറ്ററിന്റെ ലോഗോയിലെ പക്ഷിയാണ്. 10,000 ഡോളറിനാണ് പ്രശസ്തമായ പക്ഷിയുടെ ലോഗോ വിറ്റത്. അതേസമയം, ലോഗോ ലേലത്തിന് വാങ്ങിയ വ്യക്തിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലേലത്തിൽ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഇനം 10 അടിയോളം വരുന്ന നിയോൺ ട്വിറ്റർ ബേർഡ് ഡിസ്‌പ്ലേ ആയിരുന്നു. അത് 40,000 ഡോളറിനാണ് വിറ്റത്.
Also Read: നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ബദാം
Post Your Comments