വിഴിഞ്ഞം: ആൾമാറാട്ടം നടത്തി ഹോട്ടൽ പരിശോധനക്ക് എത്തിയ സംഘത്തിലെ രണ്ടാമനും അറസ്റ്റിൽ. കരിംകുളം പരണിയം വഴിമുക്ക് ചെമ്പനാവിള വീട്ടിൽ ജയൻ (47) ആണ് ഇന്നലെ പിടിയിലായത്. കാഞ്ഞിരംകുളം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയും സസ്പെൻഷനിലായിരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരൻ ചന്ദ്രദാസി(42)നെ ഹോട്ടൽ ജീവനക്കാർ തടഞ്ഞ് വച്ച് പൊലീസിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ ജയൻ രക്ഷപ്പെട്ടിരുന്നു.
Read Also : മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല; കർണാടകയിൽ മിനിമം പ്രായം 21 തന്നെ
കഴിഞ്ഞ ദിവസം ഉച്ചയോടെ ജയനെയും കൂട്ടി ഒരു ബൈക്കിലെത്തിയ ചന്ദ്രദാസ് ഹോട്ടൽ പരിശോധനക്ക് കയറുന്ന സമയം ജയനും കൂടെയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ പന്തികേട് മനസിലാക്കിയ ഇയാൾ നിമിഷങ്ങൾക്കുള്ളിൽ മുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പൊലീസ് പിടിയിലായത്.
ഇയാളെ കോടതിയിൽ ഹാജരാക്കി.
Post Your Comments