Latest NewsKeralaNews

ശബരിമലയിലെ കാണിക്ക എണ്ണൽ: തൽസ്ഥിതി റിപ്പോർട്ട് സ്പെഷ്യൽ കമ്മീഷണർ ഇന്ന് സമർപ്പിച്ചേക്കും

കൊച്ചി: ശബരിമലയിലെ കാണിക്ക എണ്ണൽ സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് സ്പെഷ്യൽ കമ്മീഷണർ ഇന്ന് ഹൈക്കോടതിയില്‍ സമർപ്പിച്ചേക്കും.

കഴിഞ്ഞ ദിവസം കോടതി ഇതുസംബന്ധിച്ച് നിർദേശം നൽകിയിരുന്നു. മുൻപില്ലാത്ത വിധം കാണിക്ക ഇത്തവണ എത്തിയിട്ടുണ്ടെന്ന് സ്പെഷ്യൽ കമ്മീഷണർ അറിയിച്ചിട്ടുണ്ട്. മാത്രവുമല്ല, നാണയങ്ങളും നോട്ടുകളും അന്നദാന മണ്ഡപത്തിലടക്കം കൂട്ടിയിട്ടിരിക്കുകയാണ്. കാണിക്ക എപ്പോൾ എണ്ണിത്തീരുമെന്ന് പറയാൻ കഴിയില്ലെന്നും സ്പെഷ്യൽ കമ്മീഷണർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

കാണിക്ക എണ്ണലിൽ അപാകതയുണ്ടോ എന്ന് കോടതി ദേവസ്വം വിജിലൻസിനോടും ആരാഞ്ഞിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ വരുമാനമാണ് ഇത്തവണത്തെ സീസണിൽ ശബരിമലയിൽ നിന്ന് ദേവസ്വം ബോർഡിന് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button