പാലക്കാട്: ധോണിയിലെ പിടി 7നെ പിടികൂടുന്നതിനായുള്ള ദൗത്യം തുടങ്ങിയതായി ഏകോപന ചുമതലയുള്ള എ.സി.എഫ് ബി രഞ്ജിത്ത്. ഇന്നലെ വയനാട്ടിൽ നിന്നെത്തിയ ആദ്യ സംഘം ദൗത്യം ആരംഭിച്ചു. ശനിയാഴ്ച മയക്കുവെടി വെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എ.സി.എഫ് ബി രഞ്ജിത്ത് വ്യക്തമാക്കി.
നിരീക്ഷണ വലയത്തിലുള്ള പിടി 7ന്റെ അടുത്ത് ഉച്ചയോടെ ദൗത്യസംഘം എത്തുമെന്ന് ആണ് പ്രതീക്ഷ. രണ്ട് കുങ്കിയാനകളെ വെച്ചും പിടി 7നെ തളയ്ക്കാം. ദൗത്യസംഘത്തിലേക്ക് മൂന്നാമത് ഒരു കുങ്കിയാനയെ കൂടി വയനാട്ടിൽ നിന്നുള്ള സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ വിക്രം, ഭരതൻ എന്നി കുങ്കിയാനകൾ ധോണി ക്യാമ്പിൽ ഉണ്ട്. ഇതിന് പുറമെ മുത്തങ്ങയിലെ സുരേന്ദ്രൻ എന്നാ ആനയെ കൂടിയാണ് ആവശ്യപ്പെട്ടത്. മുഖ്യവനപാലകൻ ഉത്തരവിട്ടാൽ അടുത്ത ദിവസം തന്നെ ആന ധോണിയിൽ എത്തും.
Post Your Comments