തിരുവനന്തപുരം: മാരക മയക്കുമരുന്നുകൾ കൈവശം വെച്ച പ്രതിയ്ക്ക് 16 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കൊടുങ്ങല്ലൂർ റേഞ്ചിലെ 22/2021 കേസിലെ പ്രതിയായ പൊയ്യ വില്ലേജ് പൂപ്പത്തി ദേശത്ത് അക്ഷയ് മധുവിനെയാണ് തൃശൂർ അഡീഷണൽ സെഷൻസ് കോടതി 16 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും പ്രതിയ്ക്ക് കോടതി വിധിച്ചു.
Read Also: സ്വകാര്യ ഭാഗത്ത് ഗർഭ നിരോധന ഉറകളിൽ കുഴമ്പുരൂപത്തിലാക്കിയ സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ
2021 ഡിസംബർ മാസം 17 ന് പ്രതിയുടെ കൈയ്യിൽ നിന്ന് മാരക മയക്കുമരുന്നുകളായ എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ്, മെത്താംഫിറ്റമിൻ, കഞ്ചാവ് എന്നിവ കണ്ടെടുത്തു. കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി എൽ ബിനുകുമാർ, കൊടുങ്ങല്ലൂർ റേഞ്ച് ഇൻസ്‌പെക്ടർ എം ഷംനാദ്, ഐ ബി ഇൻസ്‌പെക്ടർ മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ പി വി ബെന്നി, എം ആർ നെൽസൻ, പി ആർ സുനിൽ കുമാർ, കെ എം പ്രിൻസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം എസ് ഷിബു, സജികുമാർ പി കെ, അബ്ദുൾ നിയാസ്, എ എസ് റിഹാസ്, ചിഞ്ചുപോൾ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ഡി ശ്രീകുമാർ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. കോടതിയിൽ പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡർ കെ ബി സുനിൽ കുമാർ ഹാജരായി.
Post Your Comments