കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 20 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദാണ് കസ്റ്റംസിന്റെ പിടിയിലായത്.
ഗർഭ നിരോധന ഉറകളിൽ കുഴമ്പു രൂപത്തിലാക്കിയ ശേഷം ക്യാപ്സൂളുകളാക്കി മലദ്വാരത്തിൽ സൂക്ഷിച്ച നിലയിലാണ് സ്വർണം പിടികൂടിയത്. സ്കാനിങ്ങിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. 432 ഗ്രം സ്വർണമാണ് ക്യാപ്സൂൾ രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്.
Post Your Comments