KeralaLatest NewsNews

പാറ്റൂര്‍ ഗുണ്ടാ ആക്രമണം: പ്രതികള്‍ ഉന്നതരുമായി ബന്ധപ്പെട്ടെന്ന് പൊലീസ്, ഒളിവില്‍ കഴിയുന്നത് ഊട്ടിയിലെന്ന് സംശയം 

പാറ്റൂര്‍: പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസിലെ പ്രതികള്‍ ഉന്നതരുമായി ബന്ധപ്പെട്ടതായി പൊലീസ്. കേസിലെ രണ്ടാം പ്രതി ആരിഫ് ഒളിവിലിരിക്കെ ഉന്നതരെ ഫോണില്‍ ബന്ധപ്പെട്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയേയും സിപിഐ നേതാവിന്റെ മകളെയും ഇയാള്‍ ഫോണില്‍ വിളിച്ചതായി പൊലീസ് പറയുന്നു. ഫോണ്‍ നിരീക്ഷിച്ചതില്‍ നിന്നും പ്രതികള്‍ ഒളിവില്‍ കഴിയുന്നത് ഊട്ടിയിലാണ് എന്നാണ് പൊലീസിന്റെ സംശയം. ഇതോടെ പൊലീസ് ഊട്ടിയിലേക്ക് തിരിച്ചുവെന്നാണ് വിവരം.

കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് ഉള്‍പ്പെട്ട ആക്രമണമാണ് പാറ്റൂരില്‍ നടന്നത്. ഓം പ്രകാശിന്റെ സംഘത്തില്‍പെട്ടയാളാണ് ആരിഫ്. അന്വേഷണം ഇന്നലെ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു.

പാറ്റൂരില്‍ ഗുണ്ടാ സംഘം കാര്‍ അടിച്ചുതകര്‍ത്ത് നാലുപേരെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലാണ് അന്വേഷണം ഊര്‍ജിതമായി നടക്കുന്നത്. ഓം പ്രകാശിന്റെ ഡ്രൈവര്‍ ഇബ്രാഹിം, സഹായി സല്‍മാന്‍ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. മറ്റ് പ്രതികള്‍ ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button