KeralaLatest NewsNews

തനിക്ക് മാത്രമായി അച്ചടക്കലംഘന മുന്നറിയിപ്പില്ല, പരസ്യ പ്രസ്താവന പാടില്ല എന്നത് എല്ലാവർക്കുമുള്ള നിര്‍ദേശം: കെ മുരളീധരൻ

തിരുവനന്തപുരം: കെപിസിസി ട്രഷറ‍ർ പ്രതാപ ചന്ദ്രന്റെ മരണത്തിൽ കെപിസിസിയിൽ പരാതികൾ ഉണ്ടായിരുന്നില്ലെന്ന് കെ മുരളീധരൻ എംപി. 137 ചലഞ്ചു സംബന്ധിച്ച് ചില പോരായ്മകൾ ഉണ്ടായിരുന്നു. മാനസിക പ്രയാസം ഉണ്ടായെന്ന ആക്ഷേപം ശരിയല്ലെന്നും അങ്ങനെ ഒരു കാര്യത്തിൽ തനിക്ക് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതാപചന്ദ്രനെ പദവിയിലേക്ക് കൊണ്ടുവന്നത് സുധാകരൻ തന്നെയാണ്. പിന്നെ എങ്ങനെയാണു പരാതി വന്നത് എന്നറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. കുടുംബത്തിന്റെ പരാതി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്ക് മാത്രമായി ഒരു അച്ചടക്ക ലംഘന മുന്നറിയിപ്പില്ല. പരസ്യ പ്രസ്താവന പാടില്ല എന്നത് എല്ലാവർക്കുമുള്ള നിർദേശമാണ്. കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവച്ചിരിക്കുകയാണ് എന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button