Latest NewsKeralaNews

പദവിയിലൊന്നും വലിയ കാര്യമില്ല,കേരള ഹൗസില്‍ ഒരു റൂം കിട്ടും, ശമ്പളവുമുണ്ടാകും : കെ.വി തോമസിനെ പരിഹസിച്ച് കെ.മുരളീധരന്‍

തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന കെ.വി തോമസിനെ കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് കെ.മുരളീധരന്‍ എംപി. കെ.വി.തോമസിന് ശമ്പളവും കേരളാ ഹൗസില്‍ ഒരു മുറിയും കിട്ടുമെന്ന് മുരളീധരന്‍ പരിഹസിച്ചു. ഇത്തരം നക്കാപ്പിച്ച കണ്ടു പോകുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ ഇടമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

Read Also: കെ.വി തോമസിനെ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു, നിയമനം ക്യാബിനറ്റ് റാങ്കോടെ

‘പോകുന്നവരെക്കുറിച്ച് ഞാന്‍ പ്രത്യേകിച്ചൊന്നും പറയുന്നില്ല. പോകുന്നവരൊക്കെ പൊയ്‌ക്കോട്ടെ. അതുകൊണ്ട് അവര്‍ക്ക് മാനസികമായി സമാധാനം കിട്ടുമെങ്കില്‍ നല്ലത്. പക്ഷേ, ഈ കിട്ടുന്ന പദവിയിലൊന്നും അത്ര വലിയ കാര്യമില്ല. കേരള ഹൗസില്‍ ഒരു റൂം കിട്ടും. ശമ്പളവുമുണ്ടാകും. സുഖമായിട്ടിരിക്കാം’ – മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button