Latest NewsNewsBusiness

‘സാക്കു വി’: ഹൃദയസ്തംഭന ചികിത്സയ്ക്കായി ഗ്ലെൻമാർക്ക് ടാബ്‌ലറ്റുകൾ പുറത്തിറക്കി

സാക്യുബിട്രിൽ, വൽസാർട്ടൽ ടാബ്‌ലറ്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്

ആരോഗ്യ രംഗത്ത് വളരെ സങ്കീർണമായ രോഗാവസ്ഥയാണ് ഹൃദയസ്തംഭനം. ഈ പ്രതിസന്ധിയെ മറികടക്കാൻ വിപണിയിൽ ഏറ്റവും പുതിയ ടാബ്‌ലറ്റുകൾ പുറത്തിറക്കിയിരിക്കുകയാണ് ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഇന്നോവേഷൻ ഡ്രൈവ്. ഹൃദയസ്തംഭന ചികിത്സയ്ക്കായി ഇന്ത്യയിൽ സാക്യുബിട്രിൽ, വൽസാർട്ടൽ ടാബ്‌ലറ്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ടാബ്‌ലറ്റുകൾ ‘സാക്കു വി’ എന്ന ബ്രാൻഡ് നാമത്തിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഈ ടാബ്‌ലറ്റുകൾ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് പ്രത്യേകം അറിയിച്ചിട്ടുണ്ട്.

ഹൃദയസ്തംഭനം ഉള്ളവർക്ക് ദിവസത്തിൽ രണ്ടുതവണ ഈ ടാബ്‌ലറ്റുകൾ കഴിക്കാവുന്നതാണ്. ഹൃദയ സംബന്ധമായ മരണം അല്ലെങ്കിൽ ഹൃദയസ്തംഭനം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുകയും, ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളിൽ നില മെച്ചപ്പെടുത്താനുമുളള കഴിവ് ഈ ടാബ്‌ലറ്റുകൾക്ക് ഉണ്ടെന്നാണ് കമ്പനിയുടെ വാദം.

Also Read: ആരോഗ്യ വകുപ്പിന്റെ പരിശോധന തുടരുന്നു, വയനാട്ടിലെ ഹോട്ടലുകളില്‍ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി

shortlink

Related Articles

Post Your Comments


Back to top button