
അനിയന്ത്രിതമായ ആസ്ത്മ നിയന്ത്രണ വിധേയമാക്കാൻ സഹായിക്കുന്ന പുതിയ സംയുക്തം ഗ്ലെൻമാർക്ക് അവതരിപ്പിച്ചു. ഇൻഡാമെറ്റ് എന്ന പേരിലാണ് ഗ്ലെൻമാർക്ക് ഈ സംയുക്തം പുറത്തിറക്കിയത്.
ആസ്ത്മ രോഗികളിൽ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഇൻഡാകാറ്റെറോളും മൊമെന്റാസോണും ചേർന്ന് നിർമ്മിച്ച നിശ്ചിത ഡോസ് സംയുക്തമാണ് ഇൻഡാമെറ്റ്. പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഗ്ലെൻമാർക്ക്. കൂടാതെ, ഇന്ത്യയിലെ നിയന്ത്രണങ്ങൾക്ക് അനുസരിച്ച് ഇത്തരത്തിലൊരു സംയുക്തം പുറത്തിറക്കുന്ന ആദ്യ കമ്പനി കൂടിയാണ് ഗ്ലെൻമാർക്ക്.
Post Your Comments