കുമ്പള ; അമ്മയും കുഞ്ഞും കുളത്തില്‍ മരിച്ചനിലയില്‍. അത്താഴത്തിനുശേഷം ഉറങ്ങാന്‍കിടന്ന പുത്തിഗെ ബാഡൂര്‍ ബാരെമെട്ടുവിലെ പദ്മനാഭറൈയുടെ ഭാര്യ ശ്രുതി (28), ഏഴുമാസം പ്രായമുള്ള മകന്‍ ആയുഷ് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ വീടിന് സമീപത്തായുള്ള കൃഷിത്തോട്ടത്തില്‍ വെള്ളംനനയ്ക്കാന്‍ കുഴിച്ച കുളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
ജന്മനാ ഹൃദയസംബന്ധമായ അസുഖം ബാധിച്ചിരുന്ന മകനെ അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിനു ശേഷം ശ്രുതി ഏറെ മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. കുമ്പള പോലിസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി വിദഗ്ധ പരിശോധനയ്ക്കായി മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Post Your Comments