AlappuzhaNattuvarthaLatest NewsKeralaNews

ബെക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒരാൾക്ക് പരിക്ക്

കണ്ടല്ലൂർ തെക്ക് പുത്തൻകണ്ടത്തിൽ കിഴക്കതിൽ അൻസർ ബാഷ യുടെ മകൻ ഫസലാ (21)ണ് മരിച്ചത്

ഹരിപ്പാട്: ബെക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒരാൾക്കു പരിക്കേറ്റു. ബൈക്ക് യാത്രികൻ കണ്ടല്ലൂർ തെക്ക് പുത്തൻകണ്ടത്തിൽ കിഴക്കതിൽ അൻസർ ബാഷ യുടെ മകൻ ഫസലാ (21)ണ് മരിച്ചത്. ആറാട്ടുപുഴ രാമഞ്ചേരി ഹരിലാലയത്തിൽ ഹരിലാലിനാ (45) ണ് പരിക്കേറ്റത്.

Read Also : ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു; റിപ്പോര്‍ട്ട് തേടി മെഡിക്കൽ കോളജ് സൂപ്രണ്ട്

പുല്ലുകുളങ്ങര – ആറാട്ടുപുഴ പെരുമ്പളളി റോഡിൽ പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച രാത്രി പതിനൊന്നേകാലോടെയായിരുന്നു അപകടം. കിഴക്കു ഭാഗത്തേക്കു വരികയായിരുന്ന ഫസലിന്റെ ബൈക്കും എതിരേ വന്ന ഹരിലാൽ ഓടിച്ചിരുന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. തലക്കു പിന്നിൽ ഗുരുതരമായി പരിക്കേറ്റ ഫസലിനെ ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറും ബൈക്കും ഏകദേശം പൂർണമായും തകർന്നു. വലതുകാലിന് സാരമായി പരിക്കേറ്റ ഹരിലാൽ തിരുവല്ലയിലെ സ്വകാര്യ അശുപത്രിയിൽ ചികിത്സയിലാണ്. ഷാഹിദയാണ് മരിച്ച ഫസലിന്റെ അമ്മ. മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. സഹോദരൻ: ഹമീദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button