PathanamthittaNattuvarthaLatest NewsKeralaNews

ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് അറസ്റ്റിൽ

കോ​യി​പ്രം പു​ല്ലാ​ട് കു​റു​ങ്ങ​ഴ കാ​ഞ്ഞി​ര​പ്പാ​റ വ​ട്ട​മ​ല പു​ത്ത​ൻ വീ​ട്ടി​ൽ സ​ന്തോ​ഷാ(43)​ണ് പി​ടി​യി​ലാ​യ​ത്

പ​ത്ത​നം​തി​ട്ട: ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കോ​യി​പ്രം പു​ല്ലാ​ട് കു​റു​ങ്ങ​ഴ കാ​ഞ്ഞി​ര​പ്പാ​റ വ​ട്ട​മ​ല പു​ത്ത​ൻ വീ​ട്ടി​ൽ സ​ന്തോ​ഷാ(43)​ണ് പി​ടി​യി​ലാ​യ​ത്. 40 ഗ്രാം ​ഹാ​ഷി​ഷ് ഓ​യിൽ ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Read Also : ശ​ബ​രി​മ​ല തീ​ർ​ത്ഥാട​ക​ർ സ​ഞ്ച​രി​ച്ച കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ച് അപകടം : അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്

ഹാ​ഷി​ഷ് ഓ​യി​ൽ 18 ചെ​റി​യ ബോ​ട്ടി​ലു​ക​ളി​ലാ​യാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​ത് പു​തു​വ​ത്സ​രാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ച​താ​ണെ​ന്ന് സ​ന്തോ​ഷ് ചോ​ദ്യം ചെ​യ്യ​ലി​ൽ വെ​ളി​പ്പെ​ടു​ത്തി. ഇ​യാ​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കും ക​സ്റ്റ​യി​ലെ​ടു​ത്തു.

ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന, കൈ​മാ​റ്റം എ​ന്നി​വ ത​ട​യു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന പൊ​ലീസ് ശ​ക്ത​മാ​യി തു​ട​ർ​ന്നു​വ​ര​വേ, ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി സ്വ​പ്‌​നി​ൽ മ​ധു​ക​ർ മ​ഹാ​ജ​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. അ​റ​സ്റ്റി​ലാ​യ സ​ന്തോ​ഷ്‌ ഒ​രു ക​ണ്ണി മാ​ത്ര​മാ​ണെ​ന്നും, സം​ഘാം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്തി​യെ​ന്നും ഉ​റ​വി​ടം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

Read Also : സ്‌​കൂ​ള്‍ ബ​സി​ല്‍ സ​ഞ്ച​രി​ക്ക​വെ ടെ​ലി​ഫോ​ണ്‍ പോ​സ്റ്റി​ല്‍ ത​ല​യി​ടി​ച്ച് ആ​യയ്ക്ക് ദാരുണാന്ത്യം

കോ​യി​പ്രം എ​സ്ഐ അ​നൂ​പ്, എ​സ്ഐ ഷൈ​ജു, ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ലെ എ​സ്ഐ അ​ജി സാ​മു​വ​ൽ, എ​എ​സ്ഐ​മാ​രാ​യ അ​ജി​കു​മാ​ർ, മു​ജീ​ബ് തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button