പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നെയ്യഭിഷേകവും കളഭാഭിഷേകവും തിരുവാഭരണച്ചാർത്തും ഇന്ന് അവസാനിക്കും. 19-ന് രാത്രി 10 വരെയാണ് തീർത്ഥാടകർക്കുള്ള ദർശനം. ചടങ്ങുകൾ പൂർത്തിയാക്കി 20-ന് രാവിലെ ആറിന് അടയ്‌ക്കും. 20-ന് ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കുകയില്ല.
19-ന് അത്താഴപൂജ കഴിഞ്ഞ് നട അടച്ച ശേഷം മാളികപ്പുറം ക്ഷേത്രത്തിൽ ഗുരുതി നടക്കും. 20-ന് പുലർച്ചെ അഞ്ചിന് നട തുറക്കും. 5.30-ന് തിരുവാഭരണ പേടകങ്ങളുമായി പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും.
പന്തളം കൊട്ടാര അംഗത്തിന്റെ മരണത്തെ തുടർന്ന് രാജപ്രതിനിധി എത്തിയിട്ടില്ലാത്തതിനാൽ മറ്റ് ചടങ്ങുകൾ ഉണ്ടാകില്ല.
Post Your Comments