കോവിഡ് ഭീതികൾ വിട്ടൊഴിഞ്ഞതോടെ സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് മേഖല വീണ്ടും ഉണർവിന്റെ പാതയിലേക്ക്. കണക്കുകൾ പ്രകാരം, കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ 2022 കലണ്ടർ വർഷത്തിൽ പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ രജിസ്ട്രേഷനിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 39.47 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കോവിഡ് മൂലം ഏതാനും വർഷങ്ങളായി റിയൽ എസ്റ്റേറ്റ് മേഖലയുടെ നിറം മങ്ങിയിരുന്നു.
റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളിലാണ് ഇത്തവണ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇതിനുപുറമേ, വില്ല പ്രോജക്ടുകളുടെ രജിസ്ട്രേഷനും നടന്നിട്ടുണ്ട്. സംസ്ഥാനത്ത് 2021- ൽ 114 പുതിയ പ്രോജക്ടുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ, കഴിഞ്ഞ വർഷം 159 പുതിയ പ്രോജക്ടുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Also Read: പാലക്കാട് വൻ സ്പിരിറ്റ് വേട്ട: 5000 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി
2021- ൽ 8,28,230.79 ചതുരശ്ര മീറ്റർ ബിൽറ്റ് അപ്പ് ഏരിയ പുതിയ രജിസ്റ്റേർഡ് പ്രോജക്ടുകളാണ് ഉണ്ടായിട്ടുള്ളത്. അതേസമയം, 2022-ൽ ഇതേ ശ്രേണിയിലുള്ള പ്രോജക്ടുകൾ 16,36,577.18 ചതുരശ്ര മീറ്ററായാണ് വർദ്ധിച്ചത്. റിയൽ എസ്റ്റേറ്റ് മേഖല വീണ്ടും ശക്തി പ്രാപിക്കുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കാണുന്നത്.
Post Your Comments