Life Style

എത്ര കഠിനമായ തലവേദനയും വെറും പത്ത് സെക്കന്റില്‍ മാറും, ഈ ടെക്‌നിക് ഒന്ന് പരീക്ഷിച്ച് നോക്കൂ

പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാരണം നമ്മളില്‍ പലരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് തലവേദന. ചിലര്‍ക്ക് ഇത് രോഗമാണെങ്കില്‍ മറ്റ് ചിലര്‍ക്ക് സമ്മര്‍ദ്ദം നിര്‍ജലീകരണം, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണമാണ് ഉണ്ടാകുന്നത്.

Read Also: അവശ്യ മരുന്നുകളുടെ വിലയിലുണ്ടായ വർദ്ധനവിനെ പ്രതിരോധിക്കാൻ പുതിയ നടപടി, 128 മരുന്നുകളുടെ വില പുതുക്കി

തലവേദന മാറാന്‍ പല തരത്തിലുള്ള മരുന്നുകള്‍ ലഭ്യമാണെങ്കിലും പലപ്പോഴും ഇത് നിങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം മാത്രമേ നല്‍കുകയുള്ളൂ. ചില മരുന്നുകള്‍ ഇടയ്ക്കിടെ കഴിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു. എന്നാല്‍ ഇനി എത്ര കടുത്ത തലവേദനയും പത്ത് സെക്കന്റില്‍ മാറ്റാം. അതിനായി ആദ്യം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് തലവേദനയുണ്ടാകാനുള്ള കാരണങ്ങളാണ്.

നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പറയുന്നതനുസരിച്ച് തലവേദന വരാനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്,

1. ദേഷ്യം അടക്കിപ്പിടിക്കുമ്പോള്‍

2. ഇരിക്കുന്ന രീതി ശരിയല്ലെങ്കില്‍

3. മണങ്ങളോടുള്ള അലര്‍ജി

4. ചില ലൈറ്റുകള്‍

5. ചില ഭക്ഷണങ്ങള്‍

6. പല്ല് കടിക്കുന്നത്

7. നിര്‍ജലീകരണം

8. ഹോര്‍മോണിലെ മാറ്റങ്ങള്‍

9. മദ്യപാനം

10. മരുന്നുകളുടെ അമിത ഉപയോഗം

 

ശരീരത്തിലെ ഏറ്റവും ശക്തമായ പേശിയാണ് മുഖത്തെ മസെറ്റര്‍ പേശി. മുഖത്തും, കവിളിനും താടിയെല്ലിനും ചുറ്റുമായാണ് ഈ പേശി സ്ഥിതി ചെയ്യുന്നത്. താടിയെല്ല് ചലിപ്പിക്കാന്‍ സഹായിക്കുന്നതും ഈ പേശി തന്നെയാണ്. അമിതമായ ടെന്‍ഷനും മറ്റ് കാരണങ്ങളും കാരണം ഈ പേശിക്ക് അസ്വസ്ഥതയുണ്ടാകുന്നു. തുടര്‍ന്ന് നിങ്ങളുടെ കഴുത്തിലും തോളിലും തലയിലും വേദന അനുഭവപ്പെടാന്‍ തുടങ്ങും. അതിനാല്‍ ഈ പേശിക്ക് മസാജ് നല്‍കുന്നതിലൂടെ നിങ്ങളുടെ എത്ര കഠിനമായ തലവേദനയും വെറും പത്ത് സെക്കന്റില്‍ മാറും.

മസാജ്

നിങ്ങളുടെ വിരലുകള്‍ ഉപയോഗിച്ച് കവിളെല്ലിന് താഴെയായുള്ള മസെറ്റര്‍ പേശി കണ്ടെത്തുക. ശേഷം വിരലുകള്‍ ഉപയോഗിച്ച് പേശിയെ അകത്തേയ്ക്കും താഴേയ്ക്കും മൃദുവായി മസാജ് ചെയ്യുക. ഈ സമയം, നിങ്ങളുടെ വായ അടയ്ക്കുകയും തുറക്കുകയും ചെയ്യണം. പത്ത് സെക്കന്റ് ഇങ്ങനെ ചെയ്യുമ്പോള്‍ തന്നെ നിങ്ങളുടെ തലവേദന മാറി ആശ്വാസം ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button