Latest NewsKeralaNews

ആക്രമിക്കേണ്ട ഇതര സമുദായക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു, മുഹമ്മദ് സാദിഖ് പിഎഫ്‌ഐ ‘റിപ്പോര്‍ട്ടറെ’ന്ന് എന്‍ഐഎ

കൊല്ലം: സംസ്ഥാനത്ത് എന്‍ഐഎ നടത്തിയ റെയ്ഡില്‍ നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. എന്‍ഐഎയുടെ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് സാദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സാദിഖ് പോപ്പുലര്‍ ഫ്രണ്ടിന്റെ ‘റിപ്പോര്‍ട്ടര്‍’ ആണെന്ന് എന്‍ഐഎ അറിയിച്ചു. ആക്രമിക്കേണ്ട ഇതര സമുദായക്കാരുടെ പേര് ശേഖരിക്കുന്നത് സാദിഖ് ആണ്. ഇതനുസരിച്ചാണ് ഹിറ്റ് സ്‌ക്വാഡ് ആക്രമണം നടത്തുന്നതെന്നും എന്‍ഐഎ പറയുന്നു.

Read Also: വൃക്കരോഗം ഉള്ളവരാണോ? ഡയറ്റിൽ നിന്നും ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കൂ

സാദിഖിന്റെ കൊല്ലത്തെ വീട്ടില്‍നിന്ന് നിര്‍ണായക രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടികൂടി. വിവിധ യാത്രകളുമായി ബന്ധപ്പെട്ട രേഖകളും പിടികൂടിയിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മുഹമ്മദ് സാദിഖിന്റെ ചാവറയിലെ വീട്ടില്‍ റെയ്ഡ് നടന്നത്. പിന്നാലെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button