കൊല്ലം: വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാംകുറ്റി സിയാറത്തുംമൂട് പള്ളിക്ക് സമീപം തുമ്പിളകിഴക്കതില് ദേവകിയമ്മ (84)യാണ് മരിച്ചത്.
വീട്ടുമുറ്റത്തെ കിണറ്റില്‍ ഇന്നലെ രാവിലെ ഒമ്പതോടെയാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ച മുതല്‍ ദേവകിയമ്മയെ കാണാനില്ലായിരുന്നു.
കിളികൊല്ലൂര്‍ പൊലീസ് വിവരം അറിയിച്ചതനുസരിച്ച് കടപ്പാക്കട ഫയര്‍ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റസക്യു ഓഫീസര്‍മാരായ ശരത്, രഞ്ജിത്, വിഷ്ണു സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം സംസ്കരിച്ചു.
Post Your Comments