കൊച്ചി : മിന്നല്‍ ഹര്‍ത്താലില്‍ ആക്രമണങ്ങളില്‍ പൊതുമുതലുകള്‍ നശിപ്പിച്ചെന്ന പരാതികളില്‍ നിരോധിത സംഘടന പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ സ്വത്തു വകകള്‍ ജപ്തി ചെയ്യുന്ന വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നു നിര്‍ദ്ദേശിച്ച കോടതി, നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം 23നകം റിപ്പോര്‍ട്ടു നല്‍കണമെന്നും ആവശ്യപ്പെട്ടു. ജപ്തി നടപടികള്‍ക്കു നോട്ടീസ് നല്‍കേണ്ടതില്ലെന്നും കോടതി അറിയിച്ചു.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഇന്നു കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നടപടികള്‍ വൈകുന്നതിനെതിരെ കടുത്ത നിലപാടെടുത്തത്. ജനുവരി 15നു മുന്‍പു ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു ആഭ്യന്തര വകുപ്പു നേരത്തെ കോടതിയെ അറിയിച്ചത്. കോടതി നിര്‍ദ്ദേശത്തില്‍ നേരിട്ടു ഹാജരായ ആഭ്യന്തര വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു നടപടി വൈകിയതില്‍ ഹൈക്കോടതിയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു
Post Your Comments