ThiruvananthapuramKeralaNattuvarthaLatest NewsNews

മികച്ച മന്ത്രിക്കുള്ള ഫൊക്കാന പുരസ്‌കാരം സംസ്ഥാന ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്

തിരുവനന്തപുരം: വടക്കേ അമേരിക്കയിലെ മലയാളി സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) ഏര്‍പ്പെടുത്തിയ മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം സംസ്ഥാന ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്.

2023 മാര്‍ച്ച് 31, ഏപ്രില്‍ 1 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഫൊക്കാന കേരളാ കണ്‍വെന്‍ഷനില്‍ പുരസ്‌കാരം സമ്മാനിക്കും. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഡോ. കലാ ഷാഫി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

shortlink

Post Your Comments


Back to top button