Latest NewsKeralaNews

കുഴിമന്തി കഴിച്ചവര്‍ക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവം, മജ്‌ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരന്‍ അറസ്റ്റില്‍

കൊച്ചി:പറവൂരില്‍ കുഴിമന്തിക്കൊപ്പം അല്‍ഫാമും ഷവായിയും കഴിച്ചവര്‍ക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ മജ്‌ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് മൈപ്പാടി ഖാഷിദ് മന്‍സിലില്‍ ഹസൈനാര്‍ (50) ആണ് അറസ്റ്റിലായത്. ആരോഗ്യവിഭാഗം ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു. ഹോട്ടലിന്റെ ലൈസന്‍സ് ഉടമയ്‌ക്കെതിരെ കേസടുത്തു. എന്നാല്‍, ലൈസന്‍സിയുടെ പേര് പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇയാള്‍ ഒളിവിലാണ്.

Read Also: പൊതു വഴിയില്‍ മദ്യപിച്ച് സംഘർഷം സൃഷ്ടിച്ചു, പോലീസിന് നേരെയും ഭീഷണി: സിപിഎം കൗണ്‍സിലറടക്കം ഏഴ് പേര്‍ അറസ്റ്റില്‍

അറസ്റ്റിലായ ഹസൈനാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മജ്‌ലിസ് ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച എഴുപതിലേറെ ആളുകള്‍ക്കാണു ഭക്ഷ്യവിഷബാധ ഉണ്ടായത്. ഹോട്ടലിന്റെ ലൈസന്‍സ് ഭക്ഷ്യസുരക്ഷാവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിലവില്‍ താലൂക്ക് ആശുപ്രതിയില്‍ 6 പേരാണ് ചികിത്സയിലുള്ളത്. നഗരത്തിലെ സ്വകാര്യ ആശുപ്രതിയില്‍ 3 പേര്‍ പുതുതായി ചികിത്സ തേടിയെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button