KeralaLatest NewsNews

സംസ്ഥാന വ്യാപകമായി 160-ലേറെ എസ്എച്ച്ഒമാരെ സ്ഥലംമാറ്റും: കർശന നടപടിയുമായി സർക്കാർ

തിരുവനന്തപുരം: പോലീസ് – ഗുണ്ടാ ബന്ധം തെളിഞ്ഞതോടെ നടപടികൾ കർശനമാക്കി പോലീസ്. സംസ്ഥാന വ്യാപകമായി 160-ലേറെ എസ്എച്ച്ഒ മാരെ സ്ഥലംമാറ്റാനാണ് സർക്കാരിന്റെ തീരുമാനം. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റും ഗുണ്ടാബന്ധമുള്ള രണ്ട് ഡിവൈഎസ്പിമാർക്കെതിരെയും നടപടി സ്വീകരിക്കും.

Read Also: സുനിതയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന് സെപ്റ്റിക് ടാങ്കില്‍ തളളിയ കേസ് : ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും പിഴയും

സംസ്ഥാനത്ത് അക്രമസംഭവങ്ങൾ വ്യാപകമാകാൻ കാരണം പോലീസും ഗുണ്ടകളും തമ്മിലെ ബന്ധമാണ്. ഗുണ്ടകളെ അമർച്ച ചെയ്യാൻ എന്ത് ഓപ്പറേഷൻ പ്രഖ്യാപിച്ചാലും വിവരങ്ങൾ തൊട്ടുപിന്നാലെ സേനയിൽ നിന്നു തന്നെ ചോർന്നു ഗുണ്ടകൾക്ക് ലഭിക്കുന്ന അവസ്ഥയാണിപ്പോൾ. കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്ത നാല് സിഐമാർക്കും ഒരു എസ്‌ഐക്കും ഡിവൈഎസ്പിക്കുമെതിരായ ഇന്റലിജൻസ് റിപ്പോർട്ട് നേരത്തെ പോലീസിന് ലഭിച്ചിരുന്നതാണ്. എന്നാൽ ഇവരെ ക്രമസമാധാനചുമതലയിൽ തന്നെ നിലനിർത്തുകയായിരുന്നു.

മംഗലപുരം എസ്എച്ച്ഒ സജേഷിനെ കഴിഞ്ഞ ദിവസം രാത്രി സസ്‌പെൻഡ് ചെയ്തിരുന്നു. തിരുവല്ലത്ത് സസ്‌പെൻഷനിലായ എസ്‌ഐ സതിഷ്, സാമ്പത്തിക തർക്കങ്ങൾ ഗുണ്ടകൾക്ക് ചോർത്തി കൊടുക്കാറുണ്ടെന്നാണ് കണ്ടെത്തൽ.

Read Also: എന്താണ് ഫ്രൂട്ടേറിയൻ ഡയറ്റ്: പോഷകങ്ങൾ അടങ്ങിയതും ആരോഗ്യകരവുമായ ഭക്ഷണരീതിയെക്കുറിച്ച് മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button