റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റ് ഡോ സുഹൈൽ അജാസ് ഖാൻ. സൗദി വിദേശകാര്യ മന്ത്രാലയ മേധാവിക്ക് അധികാരപത്രം കൈമാറിയാണ് അദ്ദേഹം റിയാദിലെ ഇന്ത്യൻ എംബസിയിൽ ചുമതലയേറ്റത്. 1997 ഐഎഫ്എസ് ബാച്ചുകാരനായ ഡോ. സുഹൈൽ ഇത് മൂന്നാം തവണയാണ് സൗദിയിൽ സേവനം അനുഷ്ഠിക്കുന്നത്.
Read Also: അവശ്യ മരുന്നുകളുടെ വിലയിലുണ്ടായ വർദ്ധനവിനെ പ്രതിരോധിക്കാൻ പുതിയ നടപടി, 128 മരുന്നുകളുടെ വില പുതുക്കി
ജിദ്ദയിൽ കോൺസലായും റിയാദിൽ ഡപ്യുട്ടി ചീഫ് ഓഫ് മിഷനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബെയ്റൂട്ടിലെ ഇന്ത്യൻ സ്ഥാനപതിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. സിറിയ, പാകിസ്ഥാൻ, വിയന്ന എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു. വിദേശകാര്യ മന്ത്രാലയത്തിൽ വെസ്റ്റ് ഏഷ്യ, നോർത്ത് ആഫ്രിക്ക ഡിവിഷൻ ഡെപ്യൂട്ടി സെക്രട്ടറിയായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
Read Also: സ്വർണത്തിന്റെ പിൻബലമുള്ള സ്റ്റേബിൾ കോയിനുകൾ പുറത്തിറക്കിയേക്കും, പുതിയ നീക്കവുമായി റഷ്യയും ഇറാനും
Post Your Comments