ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായി. അവശ്യവസ്തുവായ ഗോതമ്പ് രാജ്യത്ത് കിട്ടാനില്ല. ഇതിനുപുറമെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും നേരിടുകയാണ്. ഇതോടെ ജനങ്ങളും മാധ്യമങ്ങളും പാക് സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
പാകിസ്ഥാനിലെ ഈ ഒരു അവസ്ഥയില്‍ ഒരു പാക് മാധ്യമം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുടെ കീഴില്‍ ഇന്ത്യയുടെ വിദേശനയം സമര്‍ത്ഥമായി മുന്നേറുന്നതായും ഇന്ത്യയുടെ ജിഡിപി മൂന്ന് ട്രില്യണ്‍ യുഎസ് ഡോളറിലേക്ക് വളര്‍ന്നതായും എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തുണ്ടാവുന്ന മാറ്റത്തിന്റെ തെളിവാണ്. തനിക്ക് മുമ്പുള്ളവര്‍ക്ക് ആര്‍ക്കും കൈകാര്യം ചെയ്യാന്‍ കഴിയാത്ത രീതിയിലാണ് മോദി ഇന്ത്യയെ ബ്രാന്‍ഡ് ചെയ്യുന്നതെന്ന വികാരവും പാകിസ്ഥാനിലുണ്ട്. കഴിഞ്ഞ നവംബറില്‍ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പരസ്യമായി ഇന്ത്യയുടെ വിദേശനയത്തെ പുകഴ്ത്തിയിരുന്നു. യുഎസിന്റെ എതിര്‍പ്പ് അവഗണിച്ച് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനവും ധൈര്യവുമായിരുന്നു ഈ പുകഴ്ത്തലിന് ഹേതു.
Post Your Comments