KottayamKeralaNattuvarthaLatest NewsNews

സ്ത്രീയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടി : 25കാരൻ അറസ്റ്റിൽ

തിരുവനന്തപുരം പൂവാർ ഉച്ചക്കട സ്വദേശി വിഷ്ണു(25) ആണ് അറസ്റ്റിലായത്

കോട്ടയം: സ്ത്രീയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് യുവാവിൽ നിന്ന് 12 ലക്ഷം തട്ടിയ ആൾ അറസ്റ്റിൽ. തിരുവനന്തപുരം പൂവാർ ഉച്ചക്കട സ്വദേശി വിഷ്ണു(25) ആണ് അറസ്റ്റിലായത്. കോട്ടയം സൈബർ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Read Also : മോദി സർക്കാർ പ്രവർത്തിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരായി: രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി

കടുത്തുരുത്തി സ്വദേശിയായ യുവാവിനെയാണ് വിഷ്ണു നാലുകൊല്ലം പറ്റിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടിയെടുത്തത്. യുവാവിന്റെ നഗ്ന ദൃശ്യങ്ങൾ മെസഞ്ചറിലൂടെ സംഘടിപ്പിച്ച ശേഷം ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് 12 ലക്ഷം രൂപയും മൊബൈൽ ഫോണും അടക്കം വിഷ്ണു തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം വീണ്ടും 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ യുവാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

തുടർന്ന്, സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button