ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ ഭാവിക്കായുള്ള സമ്പാദ്യമുണ്ടാക്കുക എന്നതാണ് സുകന്യം പദ്ധതിയുടെ ലക്ഷ്യം. പെണ്‍കുട്ടിക്ക് 10 വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് സുകന്യം സമൃദ്ധി യോജന അക്കൗണ്ടെടുക്കണം. പോസ്റ്റ് ഓഫീസിലോ വാണിജ്യ ബാങ്കുകളുടെ ശാഖകളില്‍ നിന്നോ അക്കൗണ്ടെടുക്കാം. പദ്ധതിയുടെ വിശദാംശങ്ങള്‍ നോക്കാം.
Read Also: പേടിഎമ്മിന് ഇനി ഭാരത് ബിൽ പേയ്മെന്റ് ഓപ്പറേറ്റിംഗ് യൂണിറ്റായി പ്രവർത്തിക്കാം, അനുമതി നൽകി ആർബിഐ
ഒരു രക്ഷിതാവിന് പരമാവധി 2 സുകന്യ സമൃദ്ധി യോജന അക്കൗണ്ട് മാത്രമെ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. ഇരട്ടകുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇതില്‍ ഇളവ് ലഭിക്കും. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നെടുത്ത അക്കൗണ്ടും മറ്റേത് പോസ്റ്റ് ഓഫീസിലേക്കും മാറ്റാന്‍ സൗകര്യം ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നിക്ഷേപിക്കുന്ന മുഴുവന്‍ തുകയേയും ആദായ നികുതി ബാധകമായ വരുമാനത്തില്‍ നിന്ന് ഇളവ് ലഭിക്കും.
വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ വരെ മാത്രമെ സുകന്യ സമൃദ്ധി യോജന അക്കൗണ്ടില്‍ നിക്ഷേിക്കന്‍ പാടുള്ളൂ. ഏറ്റവും ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. ലഘു സമ്പാദ്യ പദ്ധതികളില്‍ മികച്ച പലിശ നിരക്ക് നല്‍കുന്നവയാണ് സുകന്യ സമൃദ്ധി യോജന. സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് പുനഃപരിശോധിക്കും. നിലവില്‍ 7.6 ശതമാനമാണ് പലിശ നിരക്ക്.
മാസതവണകളായോ വര്‍ഷത്തില്‍ ഒന്നിച്ചോ നിക്ഷേപം നടത്താം. വര്‍ഷത്തില്‍ ചുരുങ്ങിയത് 1,000 രൂപ അടയ്ക്കണം. ഇതിന് സാധിക്കാത്ത അക്കൗണ്ട് ഉടമകള്‍ക്ക് 50 രൂപ പിഴ ഈടാക്കും. അക്കൗണ്ട് ആരംഭിച്ച് 15 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് 250 രൂപയും ഓരോ വര്‍ഷത്തെയും 50 രൂപ പിഴയും അടച്ച് അക്കൗണ്ട് തിരിച്ചെടുക്കാം. ആദ്യം അക്കൗണ്ടെടുക്കുമ്പോള്‍ 250 രൂപ അടയ്ക്കണം.
അക്കൗണ്ട് ആരംഭിച്ച് കഴിഞ്ഞാല്‍ 15 വര്‍ഷം നിക്ഷേപിക്കണം. 21 വര്‍ഷത്തിന് ശേഷമാണ് പണം പിന്‍വലിക്കാന്‍ സാധിക്കുക. അല്ലെങ്കില്‍ പ്രായപൂര്‍ത്തിയായ ശേഷം പെണ്‍കുട്ടിയുടെ വിവാഹം നടന്നാലും അക്കൗണ്ട് കാലാവധിയെത്തിയതായി കണക്കാക്കും.വര്‍ഷത്തില്‍ ഒരു തവണ മാത്രമെ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. പിന്‍വലിച്ച തുക മാസ തവണകളായോ ഒറ്റത്തവണയായോ പിന്‍വലിക്കാം. അക്കൗണ്ട് ഉടമയ്ക്ക് 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഉന്നത വിദ്യാഭ്യാസത്തിനായി അക്കൗണ്ടിലുള്ള തുകയുടെ പകുതി പിന്‍വലിക്കാനാകും.
പെണ്‍കുട്ടിക്ക് ഒരു വയസുള്ളപ്പോള്‍ അക്കൗണ്ടെടുത്തൊരാള്‍ക്ക് ലഭിക്കുന്ന ആദായം നോക്കാം. മാസത്തില്‍ 1000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് വര്‍ഷത്തില്‍ 12000 രൂപ നിക്ഷേപിക്കാനാകും. 15 വര്‍ഷം നിക്ഷേപിച്ചാല്‍ ആകെ 1.80 ലക്ഷം രൂപ നിക്ഷേപം നടത്തിയിട്ടുണ്ടാകും. 21 വയസെത്തുമ്പോഴാണ് അക്കൗണ്ടില്‍ നിന്ന് പുിന്‍വലിക്കാന്‍ സാധിക്കുക. കാലാവധിയെത്തുമ്പോള്‍ 3.29 ലക്ഷം രൂപ പലിശ സഹിതം 5.27 ലക്ഷം രൂപ സ്വന്തമാക്കാന്‍ സാധിക്കും.
വര്‍ഷത്തില്‍ 1,000 രൂപ നിക്ഷേപിക്കാന്‍ സാധിക്കാത്തവര്‍ക്ക് 500 രൂപ മാറ്റിയാലും ലക്ഷങ്ങള്‍ നേടാം. മാസത്തില്‍ 500 രൂപ നിക്ഷേപിച്ചാല്‍ വര്‍ഷത്തില്‍ നിക്ഷേപിക്കേണ്ടത് 6,000 രൂപയാണ്. 21 വര്‍ഷം നിക്ഷേപിക്കാന്‍ സാധിച്ചാല്‍ 90,000 രൂപ സുകന്യ സമൃദ്ധി യോജന അക്കൗണ്ടിലേക്ക് അടയ്ക്കാനാകും. ഇതിന് പലിശയായി 1,64,606 രൂപ ലഭിക്കും. ഇതു രണ്ടും ചേര്‍ത്ത് കാലാവധിയില്‍ 2,54,606 രൂപ പിന്‍വലിക്കാന്‍ സാധിക്കും.
Post Your Comments