വ്യായാമത്തിന് ശേഷം ശരീരത്തിന്റെ സുഖപ്പെടുത്തല്‍ പ്രക്രിയയെ സഹായിക്കുന്ന ഫാറ്റി ആസിഡാണ് ഡൈഹൈഡ്രോക്സി- 9Z- ഒക്ടഡീകനോയ്ക് ആസിഡ് (12.13.Di HOME). വര്‍ക്കൗട്ടിന് ശേഷം ബദാം കഴിച്ചവരുടെ രക്തത്തില്‍ കഴിക്കാത്തവരെ അപേക്ഷിച്ച് 12.13.Di HOME എന്ന ഗുണകരമായ കൊളുപ്പി അധികമായി കണ്ടെത്തിയെന്നാണ് പഠനത്തില്‍ പറയുന്നത്. ഒരു മാസം ദിവസവും 57 ഗ്രാം ആല്‍മണ്ട് വീതം കഴിച്ചവരില്‍ 12.13.Di HOME കഴിക്കാത്തവരെ അപേക്ഷിച്ച് 69% അധികം കണ്ടെത്തി.
30 നും 65 നും ഇടയില്‍ പ്രായമുള്ള 38 പുരുഷന്മാരിലും 26 സ്ത്രീകളിലുമാണ് ഗവേഷണം നടത്തിയത്. ബദാം കഴിക്കാത്തവരില്‍ 9.10.Di HOME എന്ന ഓക്സിലിപിന് ആണ് കണ്ടത്. ഇക് ശരീരത്തിന്റെ ആരോഗ്യത്തില്‍ പ്രതികൂല സ്വാധീനം ചെലുത്തുന്നതാണ്. പേശികളുടെ വീണ്ടെടുപ്പിനെ വൈകിപ്പിക്കാന്‍ ഇത് കാരണമാകും.
Post Your Comments