Latest NewsNewsBusiness

ഉപയോക്തൃ വികസന ഫീസ് വർദ്ധിപ്പിച്ചു, ഈ വിമാനത്താവളത്തിൽ നിന്നുള്ള യാത്രയ്ക്ക് ഇനി ചെലവേറും

അദാനി എയർപോർട്ടിന്റെ ഉടമസ്ഥതയിലുള്ള വിമാനത്താവളമാണ് മംഗളൂരു ഇന്റർനാഷണൽ എയർപോർട്ട്

ഉപയോക്തൃ വികസന ഫീസ് കുത്തനെ ഉയർത്തിയതോടെ, മംഗളൂരുവിൽ നിന്നുള്ള വിമാനയാത്രയുടെ ചെലവുകൾ ഉയരും. 2026 മാർച്ച് വരെയുള്ള കാലയളവിൽ ഉപയോക്തൃ വികസന ഫീസ് വർദ്ധിപ്പിക്കാനുള്ള അനുമതിയുണ്ട്. എയർപോർട്ട് താരിഫ് ഫിക്സിംഗ് ബോഡിയായ എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (എഇആർഎ) അനുമതി നൽകിയിരിക്കുന്നത്. അദാനി എയർപോർട്ടിന്റെ ഉടമസ്ഥതയിലുള്ള വിമാനത്താവളമാണ് മംഗളൂരു ഇന്റർനാഷണൽ എയർപോർട്ട്.

ഉപയോക്തൃ ഫീസ് വർദ്ധിക്കുന്നതോടെ, ഏപ്രിൽ മുതൽ മംഗളൂരുവിൽ നിന്നുള്ള വിമാനയാത്രയുടെ ചെലവ് ഉയരുന്നതാണ്. നിലവിൽ, ആഭ്യന്തര യാത്രക്കാർക്ക് 150 രൂപയും, രാജ്യാന്തര യാത്രക്കാർക്ക് 825 രൂപയുമാണ് ഉപയോക്തൃ വികസന ഫീസ് ഇനത്തിൽ മംഗളൂരു എയർപോർട്ട് ഈടാക്കുന്നത്. എന്നാൽ, 2023 ഏപ്രിൽ മുതൽ ആഭ്യന്തര യാത്രയ്ക്കുള്ള ഉപയോക്തൃ വികസന ഫീസ് 560 രൂപയായി ഉയർത്തുന്നതാണ്. 2025 ഏപ്രിൽ വരെ ഇത്തരത്തിൽ ഉപയോക്തൃ വികസന ഫീസ് ഉയർത്തും.

Also Read: രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ അത്യുത്തമം മലയാളികളുടെ ഈ പ്രഭാത ഭക്ഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button