കോട്ടയം: ഭിന്നശേഷിക്കാരിയായ മകളെയും അച്ഛനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജോര്‍ജ് ജോസഫ്(72), മകള്‍ ജിന്‍സി(30) എന്നിവരാണ് മരിച്ചത്.
Read Also : സ്വർണത്തിന്റെ പിൻബലമുള്ള സ്റ്റേബിൾ കോയിനുകൾ പുറത്തിറക്കിയേക്കും, പുതിയ നീക്കവുമായി റഷ്യയും ഇറാനും
വെെക്കം അയ്യര്കുളങ്ങറയിലാണ് സംഭവം. ജിന്‍സിയുടെ മൃതദേഹം വീടിനുള്ളിലാണ് കണ്ടെത്തിയത്. ജോസഫിനെ തൊഴുത്തില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments