CricketLatest NewsNewsSports

ശ്രീലങ്കയ്‌ക്കെതിരായ സെഞ്ചുറി: സച്ചിന്റെ രണ്ട് റെക്കോർഡുകൾ തകർത്ത് വിരാട് കോഹ്ലി

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം സെഞ്ചുറി നേടിയതോടെ ഇതിഹാസ താരം സച്ചിൻ ടെന്‍ഡുല്‍ക്കറെ പിന്തള്ളി വിരാട് കോഹ്ലി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 110 പന്തില്‍ പുത്താവാതെ 166 റണ്‍സാണ് കോഹ്ലി നേടിയത്. ഇതോടെ ഏകദിന കരിയറില്‍ 46 സെഞ്ചുറികള്‍ കോഹ്ലി പൂര്‍ത്തിയാക്കി.

സച്ചിനെ പിന്തള്ളി ശ്രീലങ്കയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരമായി കോഹ്ലി മാറി. ലങ്കയ്‌ക്കെതിരെ പത്താം സെഞ്ചുറിയാണ് കോഹ്ലി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നേടിയത്. സച്ചിന്‍ ഒമ്പത് സെഞ്ചുറിയാണുള്ളത്. ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡും കോഹ്ലിയുടെ പേരിലായി.

സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡിലും കോഹ്ലി സച്ചിന്റെ മുന്നിലായി. ഇന്ത്യയില്‍ സച്ചിന് 20 സെഞ്ചുറികളാണ് ഉണ്ടായിരുന്നത്. കോഹ്ലിയുടെ കരിയറിൽ ഇന്ത്യയില്‍ മാത്രം 21 സെഞ്ചുറികളാണുള്ളത്. കോഹ്ലി 101 ഇന്നിംഗ്സുകളിൽ നിന്നാണ് 21 സെഞ്ചുറികള്‍ നേടിയത്. സച്ചിനാവാട്ടെ 160 ഇന്നിംഗ്സുകള്‍ വേണ്ടിവന്നു.

ഇക്കാര്യത്തില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംലയും മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും രണ്ടാമതുണ്ട്. 14 സെഞ്ചുറികള്‍ വീതം ആംലയും പോണ്ടിംഗും സ്വന്തം നാട്ടില്‍ നേടി. മൂന്ന് സെഞ്ചുറികള്‍ കൂടി നേടിയാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോഹ്ലിക്ക് സ്വന്തമാവും. 49 സെഞ്ചുറികളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നില്‍.

Read Also:- ഒഴിഞ്ഞ ഗ്യാലറികള്‍ നിര്‍ഭാഗ്യകരം, പരിതാപകരം: വിഡി സതീശന് പിന്നാലെ കായിക മന്ത്രിക്കെതിരെ പന്ന്യന്‍ രവീന്ദ്രനും

അതേസമയം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ സെഞ്ചുറിയെന്ന നേട്ടം ശുഭ്മാന്‍ ഗില്ലിന്റെ (116) പേരിലായി. എന്നാല്‍, സ്റ്റേഡിയത്തിലെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടം കോഹ്ലി സ്വന്തം പേരിൽ എഴുതിച്ചേർത്തു. ഗില്‍ രണ്ടാമതും. 2018 നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ രോഹിത് ശര്‍മ പുറത്താവാതെ നേടിയ 63 റണ്‍സാണ് മൂന്നാമത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button