പുരുഷന്മാരെ ബാധിക്കുന്ന ക്യാന്‍സറുകളില്‍ പ്രധാനമായി മാറിയിരിക്കുകയാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. പ്രായമായ പുരുഷന്മാര്‍ക്ക് മാത്രമല്ല ചെറുപ്പക്കാര്‍ക്കും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാം. 45 വയസ്സിന് താഴെയുള്ള പുരുഷന്മാരെയാണ് ഈ ക്യാന്‍സര്‍ കൂടുതലും ബാധിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടാകാം. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യതയും കൂടുന്നു.
അസ്ഥികളില്‍ വേദന, ക്ഷീണം, ശരീരഭാരം കുറയല്‍ എന്നിവയാണ് പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ സാധാരണ ലക്ഷണങ്ങള്‍. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ മൂര്‍ച്ഛിക്കുന്നതനുസരിച്ച് മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ, എന്നിവയുണ്ടാവും. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പടരുന്നതിന്റെ ലക്ഷണങ്ങളിലൊന്ന് കാലില്‍ വീക്കം ഉണ്ടാകുന്നതാണ്. ക്യാന്‍സര്‍ ലിംഫ് നോഡുകളിലേക്ക് പടര്‍ന്നാല്‍ അത് കാലുകളില്‍ വലിയ രീതിയില്‍ വീക്കം ഉണ്ടാകുന്നതിന് കാരണമാകും.
പ്രാരംഭ ഘട്ടത്തില്‍ രോഗനിര്‍ണയം നടത്തുകയും പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കുകയും ചെയ്താല്‍ രോഗം മാറ്റാനാകും. എന്നാല്‍ ഈ അവസ്ഥയെ കുറിച്ചുള്ള അവബോധമില്ലായ്മ മിക്ക കേസുകളിലും ഇത് മാരകമായ രോഗമായി മാറുന്നു. കാരണം രോഗികള്‍ വളരെ വൈകിയാകും രോ?ഗം കണ്ടെത്തുന്നത്.
പ്രധാനപ്പെട്ട ലക്ഷണങ്ങള്‍…
ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍
മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍
മൂത്രത്തിലോ ശുക്ലത്തിലോ രക്തം
മലാശയത്തിലെ സമ്മര്‍ദ്ദം
ഇടുപ്പ്, പെല്‍വിക് അല്ലെങ്കില്‍ മലാശയ ഭാഗത്ത് വേദന.
നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ല് പൊട്ടുക, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകാം.
ചിലയിനം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ നിലനില്‍ക്കാം. ഭൂരിഭാഗം പ്രോസ്റ്റേറ്റ് ക്യാന്‍സറും ഗ്രന്ഥിയുടെ ബാഹ്യഭാഗത്ത് വരുന്നതിനാല്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല.
Post Your Comments