Latest NewsKeralaNews

ശബരിമല വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

കോട്ടയം: ശബരിമല വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെങ്ങന്നൂർ സ്വദേശി രജീഷ് (35) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ ശബരിമല വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ചെറിയനാട് സ്വദേശി ജയകുമാർ ആണ് നേരത്തെ മരിച്ചത്.

ജനുവരി രണ്ടിന് വൈകിട്ട് അഞ്ചിന് മാളികപ്പുറം അന്നദാന മണ്ഡപത്തിന് സമീപമാണ് അപകടം നടന്നത്. മാളികപ്പുറത്ത് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ പരിക്കേറ്റ അമല്‍ (28) ചികിത്സയില്‍ തുടരുകയാണ്.

അപകടത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയിലെ വെടിവഴിപാട് താൽക്കാലികമായി നിർത്തിവയ്ക്കാന്‍ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button