MollywoodLatest NewsCinemaNews

എനിക്ക് നിറം നഷ്‌ടപ്പെടുന്നു, ഞാൻ മറ്റൊരു രോഗത്തെ നേരിടുകയാണ്: മംമ്ത മോഹൻദാസ്

ഓട്ടോ ഇമ്യൂണൽ ഡിസീസ്‌ എന്ന രോഗാവസ്ഥയിലാണ് താനെന്ന് നടി മംമ്ത മോഹൻദാസ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്‌റ്റിലാണ് മംമ്ത രോഗ വിവരം പുറത്തുവിട്ടത്. നേരത്തെ, കാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേയ്ക്ക് തിരികെ വന്നയാളാണ് മംമ്ത മോഹൻദാസ്. കാൻസറിനെ ആത്മവിശ്വാസത്തോടെ പൊരുതിയതും പ്രതിസന്ധിയെ നേരിട്ടതുമെല്ലാം മംമ്‌ത ആരാധകരുമായി പങ്കുവച്ചിരുന്നു.

‘പ്രിയപ്പെട്ട സൂര്യൻ, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു. എനിക്ക് നിറം നഷ്‌ടപ്പെടുന്നു എന്ന്‌ കണ്ടെത്തിയിരിക്കുന്നു. മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും’ മംമ്ത കുറിച്ചു.

Read Also:- ടൈറ്റാനിക്കിന്‍റെ തിരക്കഥ കേട്ടപ്പോള്‍ തന്നെ അത് ബോറാണെന്ന് ലിയനാർഡോ ഡികാപ്രിയോ പറഞ്ഞു: ജെയിംസ് കാമറൂണ്‍

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന രോഗാവസ്ഥയാണ് മംമ്തയുടേത്. രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള്‍. പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button