Latest NewsKeralaNews

ഭക്ഷ്യവിഷബാധ: ഷവർമ കഴിച്ച ആറു പേർ ആശുപത്രിയിൽ

തൃശൂർ: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. തൃശൂരിൽ ഷവർമ കഴിച്ച ആറുപേർ ഭക്ഷ്യവിഷ ബാധയെ തുടർന്ന് ആശുപത്രിയിലായി. തൃശൂർ മറ്റത്തൂർ മൂന്നുമുറിയിൽ ബേക്കറിയിൽ നിന്ന് ഷവർമ്മ കഴിച്ചവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാല് പേർ എറണാകുളം അപ്പോളോ ആശുപത്രിയിലും രണ്ട് പേർ കൊടകരയിലെ ശാന്തി ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നത്. ശനിയാഴ്ചയാണ് ഇവർ ബേക്കറിയിൽ നിന്ന് ഷവർമ്മ കഴിച്ചത്.

Read Also: ആഗോള തലത്തിൽ ഉപയോഗിച്ച സ്മാർട്ട്ഫോണുകൾക്ക് പ്രിയമേറുന്നതായി റിപ്പോർട്ട്, കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് റെക്കോർഡ് നേട്ടം

അതേസമയം, കണ്ണൂരിലും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മയോണൈസ് കൂട്ടി ചിക്കൻ കഴിച്ച വിദ്യാർത്ഥികളാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. ഏഴ് കുട്ടികളാണ് ആശുപത്രിയിലായത്. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട ഇവരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Read Also: ദുബായിൽ കുറ്റകൃത്യ നിരക്ക് കുറഞ്ഞു: സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതായി അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button