നടനായും സംവിധായകനായും ശ്രദ്ധ നേടിയ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ, പൂജയ്ക്ക് അമ്പലത്തില്‍ കയറാത്തതിന്റെ കാരണത്തെക്കുറിച്ചു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് നടൻ നൽകിയ മറുപടി ശ്രദ്ധനേടുന്നു.
read also: കളമശ്ശേരിയിൽപഴകിയ ഇറച്ചി പിടികൂടിയ സംഭവം: പൊലീസ് കേസെടുത്തു
‘ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം അമ്പലത്തില്‍ കയറേണ്ടതില്ലായെന്ന് വിചാരിക്കുന്നയാളാണ്, ഞാന്‍ വിശ്വാസിയാണ്, പെട്ടെന്ന് ഒരു ആവശ്യത്തിന് വേണ്ടി മാത്രം വന്ന് തൊഴുതില്ലെന്നേയുള്ളൂ, വേറെ ഒന്നുമില്ല,’- ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
അഖില്‍ കാവുങ്കല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ജോയ് ഫുള്‍ എന്‍ജോയ്’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞിറങ്ങിയ ഉടനെയാണ് താരത്തിന്റെ പ്രതികരണം. ഇടപ്പള്ളി ശ്രീഅഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ചാണ് ചിത്രത്തിന്റെ പൂജാ കര്‍മ്മങ്ങള്‍ നടന്നത്. ചിത്രത്തില്‍ ഇന്ദ്രന്‍സ്, അപര്‍ണ ദാസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments