കൊട്ടിയം: മുക്കുപണ്ടം പണയംവെച്ച് രണ്ടു ബാങ്കുകളില്‍നിന്നായി ലക്ഷങ്ങള്‍ കബളിപ്പിച്ച യുവതി പിടിയില്‍. കൊട്ടിയം പുല്ലിച്ചിറ സിംല മന്‍സിലില്‍ സുല്‍ഫിയുടെ ഭാര്യ ശ്രുതി (30) ആണ് പിടിയിലായത്.
Read Also: പഴയ ദോഹ തുറമുഖത്തേക്കും പരിസരങ്ങളിലേക്കും പൊതുഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തും: നടപടികളുമായി അധികൃതർ
കേരള ഗ്രാമീണ ബാങ്ക് കൊട്ടിയം ശാഖയില്‍നിന്ന് 4,32,000 രൂപയും ഉമയനല്ലൂര്‍ സര്‍വീസ് കോഓപറേറ്റിവ് ബാങ്ക് പുല്ലിച്ചിറ ശാഖയില്‍നിന്ന് 449593 രൂപയും കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. 2020 സെപ്റ്റംബര്‍ മുതല്‍ വിവിധ തവണകളായി മുക്കുപണ്ടങ്ങള്‍ പണയം വെച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്.
തട്ടിപ്പ് നടത്താന്‍ യുവതിയെ സഹായിച്ചവര്‍ക്കെതിരെയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 2022 നവംബര്‍ 26ന് കേരള ഗ്രാമീണ ബാങ്ക് മാനേജരുടെ പരാതിയില്‍ കൊട്ടിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡിസംബര്‍ 21ന് പുല്ലിച്ചിറ സര്‍വിസ് കോഓപറേറ്റിവ് ബാങ്കിലും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയെന്ന് ബോധ്യമായി.
ബാങ്ക് മാനേജരുടെ പരാതിയില്‍ രണ്ടാമത്തെ കേസും രജിസ്റ്റര്‍ ചെയ്തു. ഒളിവിലായിരുന്ന പ്രതി വീട്ടില്‍ വന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയം പൊലീസ് പിടികൂടുകയായിരുന്നു. സമാനരീതിയില്‍ മറ്റു സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
Post Your Comments