KollamLatest NewsKeralaNattuvarthaNews

വീ​ടു​ക​യ​റി ആ​ക്ര​മ​ണം : വീ​ട്ട​മ്മ​യെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച പ്രതി പിടിയിൽ

അ​ഞ്ച​ല്‍ നെ​ടി​യ​റ സ്വ​ദേ​ശി മൊ​ട്ട എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ബി​നു (42)വാ​ണ് അ​ഞ്ച​ല്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

അ​ഞ്ച​ല്‍: അ​ഞ്ച​ലി​ല്‍ വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക​യും വീ​ട്ട​മ്മ​യെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്ത പ്ര​തി അ​റ​സ്റ്റി​ല്‍. അ​ഞ്ച​ല്‍ നെ​ടി​യ​റ സ്വ​ദേ​ശി മൊ​ട്ട എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ബി​നു (42)വാ​ണ് അ​ഞ്ച​ല്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേസിനാസ്പദമായ സംഭവം. നെ​ടി​യ​റ സ​ജി വി​ലാ​സ​ത്തി​ല്‍ സ​ജി​മോ​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ ക​യ​റി​യ ബി​നു സ​ജി​മോ​ന്‍റെ ഭാ​ര്യ വ​ത്സ​ല​യെ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കുകയായിരുന്നു. മു​ഖ​ത്തും ക​ണ്ണി​നും ഉ​ള്‍​പ്പ​ടെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​ത്സ​ല പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വീ​ട്ടി​ലെ പോ​ര്‍​ച്ചി​ല്‍ കി​ട​ന്ന കാ​റും ബി​നും അ​ടി​ച്ചു ത​ക​ര്‍​ത്തിട്ടുണ്ട്.

Read Also : അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ വരുന്നു, ലംഘിച്ചാൽ 7 വർഷം തടവും പിഴയും

സംഭവത്തിന് ശേഷം ത​ന്‍റെ ടെ​മ്പോ​യി​ല്‍ ര​ക്ഷ​പ്പെ​ട്ട ബി​നു​വി​നെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. ഇ​തോ​ടെ ഇ​യാ​ള്‍ ആ​ക്ര​മ​ണ​ത്തി​നാ​യി എ​ത്തി​യ ടെ​മ്പോ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

ആ​ക്ര​മ​ണ​ത്തി​നി​ടെ കൈ​ക്ക് പ​രി​ക്കേ​റ്റ ബി​നു അ​ടൂ​രി​ലു​ള്ള സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊലീസ് നടത്തിയ അ​ന്വേ​ഷ​ണത്തിൽ പൊ​ലീ​സ് അ​ഞ്ച​ല്‍ അ​ഗ​സ്ത്യ​ക്കോ​ട് നി​ന്നും ഇയാളെ ക​സ്റ്റ​ഡി​യിലെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം, അ​തി​ക്ര​മി​ച്ചു ക​ട​ക്കു​ക തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തിയാണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button