Latest NewsNewsBusiness

രാജ്യത്ത് സസ്യ എണ്ണ ഇറക്കുമതിയിൽ വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം

പാചക എണ്ണയുടെ ഇറക്കുമതി 12,16,863 ടണ്ണിൽ നിന്ന് 15,55,780 ടണ്ണായി ഉയർന്നിട്ടുണ്ട്

ഇന്ത്യക്കാർക്ക് സസ്യ എണ്ണയോടുള്ള പ്രിയം വർദ്ധിക്കുന്നതായി റിപ്പോർട്ട്. സോൾവെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2022 ഡിസംബറിൽ സസ്യ എണ്ണയുടെ ഇറക്കുമതി 15.66 ലക്ഷം ടണ്ണായാണ് ഉയർന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 28 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

പാചക എണ്ണയുടെ ഇറക്കുമതി 12,16,863 ടണ്ണിൽ നിന്ന് 15,55,780 ടണ്ണായി ഉയർന്നിട്ടുണ്ട്. ഭക്ഷ്യേതര എണ്ണകളുടെ ഇറക്കുമതി 9,832 ടണ്ണിൽ നിന്ന് 10,349 ടണ്ണായി ഉയർന്നു. ഭക്ഷ്യ എണ്ണ വിഭാഗത്തിൽ, ശുദ്ധീകരിച്ച (ആർബിഡി) പാമോയിൽ ഇറക്കുമതി 2022 ഡിസംബറിൽ 24,000 ടണ്ണിൽ നിന്ന് 2,56,398 ടണ്ണായും, ക്രൂഡ് പാമോയിൽ (സിപിഒ) ഇറക്കുമതി 5,28,143 ടണ്ണിൽ നിന്ന് 8,43,849 ടണ്ണായുമാണ് ഉയർന്നത്. ഇന്തോനേഷ്യയും മലേഷ്യയുമാണ് ഇന്ത്യയിലേക്കുള്ള ആർബിഡി പാമോയിൽ, ക്രൂഡ് പാമോയിൽ എന്നിവയുടെ പ്രധാന വിതരണക്കാർ. അർജന്റീനയിൽ നിന്നും ബ്രസീലിൽ നിന്നുമാണ് രാജ്യത്ത് സോയാബീൻ എണ്ണ ഇറക്കുമതി ചെയ്യുന്നത്.

Also Read: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം : രണ്ടുപേര്‍ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button